അറിയുമോ നീയെന്‍റെ ഹൃദയഗീതം
എന്‍റെ ഹൃദയത്തില്‍ അലതല്ലും വിരഹഗീതം
അണയുമോ നീയ്യിന്നെന്‍ മനസ്സിന്‍റെ വീണയില്‍
ജീവന്‍റെ ശ്രുതി എന്നും മീട്ടിടുമോ - എന്‍റെ
ആത്മാവിന്‍ രാഗമായ് ചേര്‍ന്നിടുമോ
താഴ്വരയോളം നാം പാടി നടന്നത്
മാമലകള്‍ പോലും ഏറ്റു പാടി - അന്ന്
താഴ്വരയോളം നാം പാടി നടന്നത്
മാമലകള്‍ പോലും ഏറ്റു പാടി
ഇന്ന് ഞാന്‍ ഏകനായ് പാടുന്ന പാട്ടിതില്‍
എന്‍റെ വിഷാദം നീ അറിഞ്ഞിടുമോ - എന്‍റെ
ശോകാര്‍ദ്രഗീതം നീ അറിഞ്ഞിടുമോ
ദൂരെയാ കാഞ്ചനക്കൂട്ടിലെത്തീടുവാന്‍
തളരുമെന്‍ ചിറകുകള്‍ക്കാവതില്ല
എങ്കിലും മാറ്റൊലി കൊള്ളുമീ രോദനം
കേള്‍ക്കുവാനകുമോ ഇനിയും സഖി
ഇവിടെന്‍റെ സൂര്യനിന്നസ്ത്മിക്കുന്നു
ഇവിടെന്‍റെ ആത്മാവും വീണടിയുന്നു
