"I Always like Walking in the Rain, So No One can See me Crying."
തരിക നീ ഇന്നൊരുമഴ
ഒരു വേനല്‍മഴ
അല്ലെങ്കില്‍ ഒരു പെരുമഴ
മഴയത്തലയുമീ എന്നെ നോക്കി
ലോകം ഭ്രാന്തനെന്നു വിളിക്കാം
കൂകിയാര്‍ക്കാം, പരിഹസിക്കാം
എങ്കിലും നീ തരിക
ഇന്നൊരുമഴ
ഒരു വേനല്‍മഴ
അല്ലെങ്കില്‍ ഒരു പെരുമഴ
ആര്‍പ്പുവിളിച്ചെത്തുമീ മഴതന്‍ ഗീതത്തില്‍
ആര്‍ത്തലക്കുമെന്‍ മനസ്സിന്‍റെ നാദം അലിഞ്ഞു ചേരട്ടെ
ലോകം കേള്‍ക്കട്ടെ ആ ആര്‍പ്പുവിളികള്‍ മാത്രം
അങ്ങനെ എന്‍ ആര്‍ത്തനാദത്തെ
മനസ്സിലാക്കാത്ത ലോകത്തെ
ഞാന്‍ കൂകിയാര്‍ത്തു പരിഹസ്സിക്കട്ടെ
അതിനായ് നീ തരിക
ഇന്നൊരു മഴ
ഒരു വേനല്‍മഴ
അല്ലെങ്കില്‍ ഒരു പെരുമഴ
കുളിരണിയിക്കുമീ മഴനീര്‍ത്തുള്ളിയില്‍
ഒരുകിയൊലിക്കുമെന്‍ മിഴിനീര്‍ത്തുള്ളികള്‍
ലയിച്ചു ചേരട്ടെ...
ലോകം കാണട്ടെ ആ മഴനീര്‍ത്തുള്ളിയെ
അങ്ങനെ എന്‍ മിഴിനീര്‍ത്തുള്ളിയെ
വേര്‍തിരിച്ചറിയാത്ത ലോകത്തെ
ഞാന്‍ കൂകിയാര്‍ത്തു പരിഹസ്സിക്കട്ടെ
അതിനായ് നീ തരിക
ഇന്നൊരു മഴ
ഒരു വേനല്‍മഴ
അല്ലെങ്കില്‍ ഒരു പെരുമഴ
മഴ തന്‍റെ താളമറിയുന്നു
ഞാന്‍ ഇന്നെന്‍റെ മനസ്സിന്‍റെ തേങ്ങല്‍ അറിയുന്നു
ഇതു രണ്ടുമറിയാത്ത ലോകമേ നീ എന്നെ പരിഹസ്സിക്കുന്നതെന്തിന്???
എന്നെ നീ പരിഹസ്സിക്കുന്നതെന്തിന്???
