Wednesday, 13 February 2013

വീഞ്ഞ്





നിന്നേക്കുറിച്ചുള്ള ഓര്‍മ്മകള്‍

എനിക്കെന്നും വീഞ്ഞായിരുന്നു


എന്‍റെ സിരകളെയും ചിന്തകളെയും

ലഹരി പിടിപ്പിക്കുന്ന വീഞ്ഞ്


നീയന്നു യാത്ര പറഞ്ഞപ്പോള്‍ ഒരു

കല്‍ഭരണിയില്‍ ഞാനാ വീഞ്ഞ് അടച്ചു വച്ചു


ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു

അടച്ചുവക്കുമ്പോഴാണ് വീഞ്ഞിനു വീര്യം കൂടുന്നതെന്ന്...

No comments:

Post a Comment